ഇഞ്ചിയോണ്‍: (www.evisionnews.in) ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. കാലത്തു നടന്ന പുരുഷന്മാരുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ മലയാളിതാരം കെ.ടി.ഇര്‍ഫന്‍ നിരാശപ്പെടുത്തി. 1:23:18 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഇര്‍ഫന്‍ നടന്നെത്തിയത്. തന്റെ ഏറ്റവും മികച്ച സമയമായ 1:20.21 സെക്കന്‍ഡിനേക്കാള്‍ മൂന്ന് മിനിറ്റ് വൈകിയാണ് ഇര്‍ഫന്‍ ഫിനിഷ് ചെയ്തത്. ഈ സീസണില്‍ തന്നെ ഇര്‍ഫന്‍ 1:21.09 സെക്കന്‍ഡില്‍ നടന്നെത്തിയിരുന്നു.
പതിനാറ് കിലോമീറ്റര്‍ വരെ ആറാം സ്ഥാനത്തായിരുന്നു ഇര്‍ഫന്‍. 40:55 സെക്കന്‍ഡിലാണ് ആദ്യ പത്ത് കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ കെ.ഗണപതിയും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പതിനാല് കിലോമീറ്ററിനുശേഷം അയോഗ്യനൊക്കപ്പെട്ടു.
1:19:45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഷെന്‍ വാങ്ങിനാണ് സ്വര്‍ണം. ജപ്പാന്റെ യുസുകെ സുസുക്കി വെള്ളിയും ദക്ഷിണ കൊറിയയുടെ ഹ്യുസുബ കിം വെങ്കലവും നേടി.
അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു.
Keywords: Malayali, Irfa, Inchion, Asian games, Athalatics, India, finish, chaina

Post a Comment
0 Comments