Type Here to Get Search Results !

Bottom Ad

നെയ്മറിന് ഹാട്രിക്, മെസ്സിക്ക് ഡബിള്‍, ഗോളില്‍ 'ആറാടി' ബാഴ്‌സ

www.evisionnews.in
മാഡ്രിഡ്: (www.evisionnews.in) സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെയേയും അത്‌ലറ്റിക്കോ മാഡ്രിഡിന്റേയും ഗോള്‍ വര്‍ഷം. ഇരു ടീമുകളും ചേര്‍ന്ന് എതിരാളികളുടെ വലയില്‍ എത്തിച്ചത് പത്തു ഗോളുകള്‍. ലീഗില്‍ പലപ്പോഴും ബാഴ്‌സയുടെ വഴിമുടക്കിയിട്ടുള്ള ഗ്രാനഡയുടെ വലയില്‍ ബാഴ്‌സ എത്തിയച്ചത് ആറു ഗോളുകള്‍. ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ മെസി ഇരട്ടഗോളുകളോടെ തിളങ്ങി. അത്‌ലറ്റിക്കോ മാഡ്രിഡ് സെവില്ലയുടെ വലയില്‍ എത്തിച്ചത് നാലുഗോളുകളായിരുന്നു. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബാഴ്‌സ സീസണില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. ആദ്യ മല്‍സരങ്ങളില്‍ അടിതെറ്റിയ അത്‌ലറ്റിക്കോയും വിജയ വഴിയിലെത്തിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad