Type Here to Get Search Results !

Bottom Ad

ബദിയടുക്കയിലെ ഗതാഗതം സ്തംഭനം: സര്‍വകക്ഷിയോഗം നടത്തി

ബദിയടുക്ക (www.evisionnews.in): ബദിയടുക്കയില്‍ പതിവാകുന്ന ഗതാഗത സ്്തംഭനത്തിന് പരിഹാരം കാണുന്നതിന് വിവിധ ഉദ്യോഗസ്ഥരുടെയും സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തു.

അനധികൃത പാര്‍ക്കിംഗിനെതിരെ കടുത്ത നടപടി സ്വീകരിക്കുക, ഓട്ടോകള്‍ സ്റ്റാന്‍ില്‍ തന്നെ പാര്‍കിംഗ് ചെയ്യുക, ബസ്റ്റാന്റില്‍ മൂത്രപ്പുര നിര്‍മിക്കുക, അഴുക്കുചാര്‍ സംവിധാനം കുറ്റമറ്റതാക്കുക തുടങ്ങിയ നഗരത്തിലെ വികസന പരിപാടികളും പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു.
ബദിയടുക്ക എസ്‌ഐ, പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം, മാഹിന്‍ കേളോട്ട്, മഞ്ചുനാഥ് മാന്യ, രാമ പാട്ടാളി, ജഗനാഥ്, വസന്ത പൈ, തൊഴിലാളി നേതാക്കള്‍, വ്യാപാരി നേതാക്കാള്‍, വിവിധ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുത്തു.

keywords : badiyadka,trafic,problems,solution,auto stand,car stand




Post a Comment

0 Comments

Top Post Ad

Below Post Ad