Type Here to Get Search Results !

Bottom Ad

ധോണി ക്യാപ്‌റ്റന്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

evisionnews
ലണ്ടന്‍: മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് സൂചന. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ധോണി ഇക്കാര്യം സൂചിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരെ നേരിട്ട കനത്ത തോല്‍വിയില്‍ നായകസ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോഴത്തെ തോല്‍വിയുടെ ആഘാതവുമായി ഒത്തുപോവാനുള്ള കരുത്ത് എനിക്കുണ്ടോ എന്ന കാര്യം നിങ്ങള്‍ കാത്തിരിന്നു കാണുക എന്നതായിരുന്നു ധോനിയുടെ മറുപടി. നായകന്‍ എന്ന നിലയില്‍ ടീമിനുവേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞോ എന്ന ചോദ്യത്തിന് അതേ എന്ന് തോന്നുന്നു എന്നും ധോനി മറുപടി നല്‍കി. ഇതോടെ ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് സൂചനകള്‍ ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 3-1ന് നാണംകെട്ട തോല്‍വിവഴങ്ങിരുന്നു.

Keywords: Mahendhra Singh Dhoni, Indian captain, resign, News papers, Heavy lose

Post a Comment

0 Comments

Top Post Ad

Below Post Ad