കാഞ്ഞങ്ങാട്:- (www.evisionnews.in) കാഞ്ഞങ്ങാട്ടെ മാതാപിതാക്കള്‍ വില്‍പ്പന നടത്തിയ കുട്ടികളൊന്നിന്റെ ചുമതല കര്‍ണ്ണാടക സ്വദേശികളായ ദമ്പതികള്‍ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു.
കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.എം സുലൈമാന്‍, രണ്ടാം ഭാര്യ തിരുവനന്തപുരം സ്വദേശിനി ഫാത്തിമ എന്നിവര്‍ മംഗലാപുരത്തെ അഭിഭാഷക മുഖാന്തിരം ലക്ഷങ്ങള്‍ കൈപ്പറ്റി കൈമാറിയ രണ്ട് പിഞ്ചുമക്കളില്‍ ഒരാളുടെ സംരക്ഷണ ചുമതല കുഞ്ഞുങ്ങളെ വാങ്ങിയ ദമ്പതികളെ തന്നെ ഏല്‍പിക്കാനാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കുട്ടികളില്‍ ഒന്നിനെ കര്‍ണ്ണാടക സൂറത്ത് കല്ലിലെ വ്യാപാരി സുബ്രഹ്മണ്യനും ഭാര്യക്കുമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. പ്രസീതയെന്ന പേരില്‍ ഈ കുഞ്ഞ് സുബ്രഹ്മണ്യന്റെ വീട്ടില്‍ സുഖമായി കഴിഞ്ഞുവരികയായിരുന്നു. കൂഞ്ഞിനെ വിറ്റ സംഭവം പുറത്ത് വന്നതോടെ സുലൈമാനും ഭാര്യക്കും ഇടനിലക്കാരിയായ അഭിഭാഷകയ്ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുക്കുകയും പെണ്‍കുഞ്ഞിനെ സുബ്രഹ്മണ്യന്റെ വീട്ടില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ കുഞ്ഞിനെ കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പിലെ ശിശുക്ഷേമമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്നു. കുഞ്ഞിന്റെ സംരക്ഷണ ചുമതല തങ്ങളെ ഏല്‍പ്പിക്കണമെന്ന സുബ്രഹ്മണ്യന്റെ ഹരജി പരിഗണിച്ചാണ് കുട്ടിയെ ദമ്പതികള്‍ക്ക് വിട്ടുകൊടുക്കാന്‍ തലശ്ശേരി കോടതി ഉത്തരവായത്. അതേ സമയം വില്‍പ്പന നടത്തിയ ആണ്‍കുഞ്ഞിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Keywords: Kanhangad, Parents, Karnnataka natives, Court order, Kushal nagar, serve, baby
Post a Comment
0 Comments