കാസര്‍കോട്:- (www.evisionnews.in) അര്‍ഹതപ്പെട്ട മെറിറ്റ് സീറ്റ് ഉറപ്പാക്കിയിട്ടും പ്രവേശനം നിഷേധിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ട്രഷറര്‍ വിവി രമേശന്റെ മരുമകള്‍ നിയമയുദ്ധത്തിനൊരുങ്ങുന്നു.
വിവി രമേശന്റെ സഹോദരി ഗീതയുടെ മകള്‍ അമിതയാണ് തിരുവനന്തപുരം പാറശാല ശ്രീകൃഷ്ണ സ്വാശ്രയ കോളേജ് മാനേജ്‌മെന്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുന്നത്. പ്ലസ്ടു പരീക്ഷയില്‍ അമിതയ്ക്ക് 98 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമിത ശ്രീകൃഷ്ണ സ്വാശ്രയ കോളേജില്‍ ബാ.ഫാം കോഴ്‌സിന് സീറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കി. ജൂലായ് 31നായിരുന്നു അവസാന അലോട്ട്‌മെന്റ്. സ്വാശ്രയ കോളേജില്‍ മെറിറ്റ് സീറ്റ് ഉറപ്പിച്ച അമിതയുടെ വീട്ടുകാര്‍ ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ ഫീസും അടക്കം 43000 രൂപ അടയ്ക്കുകയും ചെയ്തു. ആഗസ്ത് 4ന് അമിതയെ കോളേജില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ കൊണ്ട് പോയെങ്കിലും പ്രവേശനം ലഭിച്ചില്ല. അമിതയ്ക്ക് ഉറപ്പാക്കിയിരുന്ന സീറ്റില്‍ മറ്റൊരു കുട്ടി പ്രവേശനം നേടിയെന്നും ഇനി സീറ്റ് ഒഴിവില്ലെന്നും പറഞ്ഞാണ് കോളേജ് അധികൃതര്‍ ഇവരെ തിരിച്ചയച്ചത്. ഇതേ തുടര്‍ന്ന് അമിതയുടെ ബന്ധുക്കള്‍ മന്ത്രി വി.എസ് ശികുമാറിന്റെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
അന്വേഷണത്തില്‍ അമിതയ്ക്ക് ലഭിക്കേണ്ടിയിരുന്ന സീറ്റ് മറ്റൊരു കുട്ടിയുടെ രക്ഷിതാക്കള്‍ കോഴ നല്‍കി തട്ടിയെടുത്തുവെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് അമിതയുടെ ബന്ധുക്കള്‍ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി സീറ്റ് നിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. കോളജിനെതിരെ ഹൈക്കോടതിയില്‍ സമീപിക്കുമെന്ന് ഇവര്‍ പത്ര സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
Keywords: Merit seat, Bribery, V.V Rameshan, Swashraya college, D.Y.F.I, Former Treasure, Geetha, B.Pharm,

Post a Comment
0 Comments