കാഞ്ഞങ്ങാട്: (www.evisionnews.in) പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ പെരിയ ഏച്ചിലടുക്കത്തെ രാമചന്ദ്രന്‍ നായരുടെ (78) ദാരുണാന്ത്യത്തിലേക്ക് നയിച്ചത് അഞ്ച് സ്ത്രീകളുമായുള്ള ബന്ധം.
മൂന്ന് ഭാര്യമാരുടെയും രണ്ട് വൃദ്ധകാമുകിമാരുടെയും ഇടയില്‍ പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ധത്തിനടിമപ്പെട്ടാണ് ഒടുവില്‍ രാമചന്ദ്രന്‍ നായര്‍ മരണവക്ത്രത്തിലേക്ക് എത്തിപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണഅ രാമചന്ദ്രന്‍ നായരെ ഏച്ചിലടുക്കം തന്നിത്തോട്ടെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ കല്ലുകൊണ്ട് ഇടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. നേരത്തെ രാമചന്ദ്രന്‍ നായരും രണ്ടാം ഭാര്യ ശ്യാമള എന്ന പത്മിനിയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും തുടര്‍ന്ന് ശ്യാമള രാമചന്ദ്രന്‍ നായരുടെ നേരെ പാഞ്ഞടുത്ത് നെറ്റിയില്‍ കല്ലുകൊണ്ടിടിക്കുന്നതും പരിസരവാദികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് രാമചന്ദ്രനെ മരിച്ചനിലയില്‍ കണ്ടതിനാല്‍ ഭാര്യ കല്ലുകൊണ്ടിടിച്ച് ഇദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന് നാട്ടില്‍ പ്രചാരണമുയര്‍ന്നു. ഇതേ തുടര്‍ന്ന് ഭാര്യ ശ്യാമളയെ ബേക്കല്‍ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ രാമചന്ദ്രന്‍ നായരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് വ്യക്തമായി. ശ്യാമളയുടെ കല്ലേറുകൊണ്ട് ഓടിപ്പോയ രാമചന്ദ്രന്‍ നായര്‍ വിഷം കഴിച്ച് ജീവനൊടുക്കി എന്ന നിഗമനത്തിലാണ് ഈ കേസില്‍ പോലിസ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ രാമചന്ദ്രന്‍ നായരുടെ മരണത്തില്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും സംശയമുണ്ട്. കാരണം ഇദ്ദേഹത്തിന്റെ നെറ്റിക്ക് ഏറ്റ മുറിവ് മാരകമായിരുന്നു. ശ്യാമളയുടെ സഹോദരിയെയാണ് രാമചന്ദ്രന്‍ നായര്‍ ആദ്യം വിവാഹം ചെയ്തത്. ഈ സ്ത്രീയില്‍ നിന്നും അകന്ന വൃദ്ധന്‍ പിന്നീട് ശ്യാമളയെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധം നിലനില്‍ക്കെ പെരിയ ചെങ്ങറ കോളനിയിലെ വൃദ്ധയുമായി അടുക്കുകയും മൂന്നാം ഭാര്യയാക്കിക്കുകയും ചെയ്തു. രാമചന്ദ്രന്‍ നായര്‍ വീണ്ടും ആദ്യ ഭാര്യയോട് ചായ്വ് പ്രകടിപ്പിക്കുന്നതില്‍ രണ്ടാം ഭാര്യയ്ക്കും മൂന്നാം ഭാര്യയ്ക്കും അതൃപ്തി ഉണഅടായിരുന്നതായി നാട്ടുകാര്‍ പറുന്നു. ഇതിന്റെ പേരില്‍ കലഹം പതിവായിരുന്നു.
മൂന്ന് ഭാര്യമാര്‍ക്ക് പുറമെ മറ്റ് രണ്ട് സ്ത്രീകളുമായി രാമചന്ദ്രന്‍ നായര്‍ സൗഹൃദത്തിലായത് കലഹത്തിന് ആക്കം കൂട്ടി. തങ്ങളെക്കാള്‍ താല്‍പ്പര്യം മൂന്ന് ഭാര്യമാരോടാണെന്ന് പറഞ്ഞ് ഈ സ്ത്രീകളും രാമചന്ദ്രന്‍ നായരോട് കലഹിച്ചിരുന്നു. മനസ്സമാധാനം നഷ്ടമായ വൃദ്ധന്‍ അടുത്തിടെയാണ് വാടക വീട്ടില്‍ താമസം തുടങ്ങിയതെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
Keywords: Rama Chandran Nair, Echiladukkam, Death, Relation with five ladies, three wives and other two old ladies

Post a Comment
0 Comments