Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പോലിസ് വിട്ടയച്ചു; നാട്ടുകാരില്‍ പ്രതിഷേധം

e-visionnews
കാഞ്ഞങ്ങാട്: (www.evisionnews.in) വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന് വിധേയനായതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അധ്യാപകനെ പോലിസ് വിട്ടയച്ചു. 
വെള്ളരിക്കുണ്ട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനാണ് പത്തോളം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയുണ്ടായത്. സംഭവം പുറത്തായതോടെ നിര്‍ബന്ധിത അവധിയില്‍ പോയ ഭീമനടി സ്വദേശിയായ അധ്യാപകനെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് അധ്യാപകനെ ഇന്നലെ പോലിസ് വിട്ടയക്കുകയായിരുന്നു. രേഖാമൂലം പരാതി കിട്ടാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നാണ് ഇതു സംബന്ധിച്ച് പോലിസിന്റെ വിശദീകരണം. എന്നാല്‍ പത്തിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച ഗുരുതരമായ സംഭവമുണ്ടായിട്ടും നടപടിയെടുക്കാത്ത പോലിസിനെതിരെ നാട്ടുകാരില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ചൈള്‍ഡ് ലൈന്‍ പോലും മലയോരത്തെ നടുക്കിയ പീഡനസംഭവത്തെ ഗൗരവത്തിലെടുത്തില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. അധ്യാപകനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.



Keywords: Students, teacher, torture, police custody, let them free, Child line, police station march

Post a Comment

0 Comments

Top Post Ad

Below Post Ad