കാഞ്ഞങ്ങാട്:- (www.evisionnews.in) കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തില്‍പ്പെട്ടയാളെ നീലേശ്വരം പോലിസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ പുലിക്കരുമ്പനിട്ടമലയിലെ സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷിനെ (32) യാണ് നീലേശ്വരം സി.ഐ.യു പ്രേമന്‍ കോടതിയുടെ അനുമതിയോടെ അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന സന്തോഷ് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു. നീലേശ്വരത്തെ കടയുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ പ്രതിയായ സന്തോഷിനെ കസ്റ്റഡിയില്‍ കിട്ടുന്നതിനും അറസ്റ്റ് രേഖപ്പെടുത്തുന്നതിനുമായി സി.ഐ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ത്രേട്ട് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിനെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം കണ്ണൂര്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കുകയും കോടതിയുടെ അനുമതിയോടെ പോലിസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. റിമാന്റിലായ സന്തോഷിനെ കോടതി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ടു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
നീലേശ്വരം ബസാറിലെ അബൂബക്കറിന്റെ അനാദിക്കടയുടെ ഷട്ടര്‍ കുത്തിതുറന്ന് 1000 രൂപയുടെ നാണയങ്ങളും 1500രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയാണ് സന്തോഷ്. നീലേശ്വരത്തെ എട്ടോളം കടകളില്‍ നടന്ന കവര്‍ച്ചകളുമായി സന്തോഷിന് ബന്ധമുണ്ടെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Keywords: Plunderer, Trading centres, Kasaragod, Kannur, Hosdurg district first class majistret

Post a Comment
0 Comments