കാസര്‍കോട്: (www.evisionnews.in) സിപിഎം പ്രവര്‍ത്തകനായ മാങ്ങാട്ടെ ബാലകൃഷ്‌ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജില്ലാ കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഐ.എന്‍.ടി.യു.സി ഉദുമ മണ്ഡലം പ്രസിഡണ്ട് മജീദ്, യൂത്ത് കോണ്‍ഗ്രസ് മുന്‍മണ്ഡലം പ്രസിഡന്റ് ഷിബു കടവങ്ങാനം എന്നിവര്‍ക്കെതിരെയാണ് ജില്ലാ അഡ്‌ഹോക്ക് കോടതി അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബാലകൃഷ്‌ണന്‍ വധക്കേസിന്റെ വിചാരണ ആഗസ്‌ത് 18ന് ജില്ലാ കോടതിയില്‍ ആരംഭിക്കാനിരിക്കുകയാണ്. കേസിലെ മറ്റ് പ്രതികളായ ഉദുമ ആര്യടുക്കത്തെ കുട്ടാപ്പി എന്ന പ്രജിത്, ശ്യാം മോഹന്‍, രഞ്‌ജിത്, ദിനേശന്‍, ശ്രീ ജയന്‍ എന്നിവരെ പോലിസ് അറസ്‌റ്റ് ചെയ്‌തിരുന്നു. 2013 സെപ്‌തംബര്‍ 16ന് തിരുവോണനാളില്‍ രാത്രിയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബാലകൃഷ്‌ണനെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.
Key words: C.P.M member, Mangad, Balakrishnan, Congress members, Arrest warrant, Thiruvonam

Post a Comment
0 Comments