കുണ്ടംകുഴി:- (www.evisionnews.in) ക്ഷേത്രാചാരം ലംഘിച്ചതിനാല്‍ ദൈവകോപമുണ്ടാകുമെന്ന് ഭയന്ന് ജോത്സ്യനെ അഭയം പ്രാപിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് നീരീശ്വരവാദത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്താന്‍ പാര്‍ട്ടി തീരുമാനം.മാര്‍കിസ്റ്റ് ലെനിനിസ്റ്റ് തത്വത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും നേതാവില്‍ അവബോധമുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗവുമായ നേതാവ് ദൈവകോപം ഭയന്ന് ജോത്സ്യനെ സമീപിച്ചത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമായി നേതാവ് പ്രവര്‍ത്തിച്ചതിനാല്‍ ഇത് അച്ചടക്ക ലംഘനമായി കാണണമെന്നും നടപടി വേണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ നേതാവിനെ കമ്മ്യൂണിസ്റ്റ് രീതിയിലേക്ക് കൊണ്ട് വരാന്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തുന്നതാണ് ഉചിതമെന്നാണ് നേതൃത്വത്തിന്‍െ അഭിപ്രായം. യോഗത്തില്‍ വിവാദനായകനായ നേതാവിനെ പരസ്യമായി ശാസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Keywords: C.P.M, Local committee member, Temple, Deny, to warn in public

Post a Comment
0 Comments