മല്ലപ്പള്ളി: പുകയില ഉല്‍പന്നങ്ങളുടെ മൊത്തവ്യാപാരിയില്‍ നിന്ന് 25 ലക്ഷത്തിന്റെ ഹാന്‍സ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് അറയ്‌ക്കല്‍ സന്തോഷിനെ(45) കീഴ്‌വായ്‌പൂര്‍ എസ്.ഐ.: ജി. സന്തോഷ്‌കുമാര്‍ അറസ്‌റ്റ് ചെയ്‌തു.
വെള്ളിയാഴ്‌ച രാത്രി കുന്നന്താനം, മാന്താനം ഭാഗത്തെ ചില്ലറ വില്‍പന കേന്ദ്രങ്ങളിലേക്കു നല്‍കാന്‍ വാഹനത്തില്‍ ഉല്‍പന്നങ്ങള്‍ സന്തോഷ് കയറ്റിക്കൊണ്ടു പോകുമ്പോഴാണ് പോലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ നിരോധിത ഉല്‍പന്നങ്ങള്‍ മിനി ഇന്‍ഡസ്‌ട്രിയല്‍ എസ്‌റ്റേറ്റിനു സമീപത്തുള്ള ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നു സന്തോഷ് പറഞ്ഞു. ഇവിടെ പോലീസ് നടത്തിയ പരിശോധനയില്‍ 14 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉല്‍പന്നം പിടിച്ചെടുത്തു. 30 എണ്ണം അടങ്ങുന്ന 50 വീതം പായ്‌ക്കറ്റുകളാണ് ഓരോ ചാക്കിലും ഉണ്ടായിരുന്നത്.
കര്‍ണാടകയില്‍ നിന്നു മറ്റു പുകയില ഉല്‍പന്നങ്ങള്‍ക്കൊപ്പമാണ് ഇവ കൊണ്ടുവന്നിരുന്നത്. പ്രതിയെ ജാമ്യത്തില്‍ വിട്ടു. വാഹനവും പിടികൂടിയ പുകയില ഉല്‍പന്നവും കോടതിയില്‍ ഹാജരാക്കും.സമീപകാലത്തെ ഏറ്റവും വലിയ പുകയില ഉല്‍പന്ന വേട്ടയാണിതെന്നു പത്തനം തിട്ട ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. സി.ഐ. ബിനു വര്‍ഗീസിനാണ് അന്വേഷണ ചുമതല. ഗ്രേഡ് എസ്.ഐ.: ജെ. അനുരാജ്, സി.പി.ഒമാരായ ഗിരിജേന്ദ്രന്‍, വിജയകാന്ത്, മനോജ്, ജോജി, ബിന്ദുലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: Mallappalli, Hans, S.I G Santhosh Kumar, Pathanamtitta
-

Post a Comment
0 Comments