Type Here to Get Search Results !

Bottom Ad

വൈദ്യുതി ഉപയോഗത്തില്‍ മന്ത്രി അനൂപ് ജേക്കബ് ഒന്നാമത്

തിരുവനന്തപുരം: (www.evisionnews.in) വൈദ്യുതി ഉപയോഗത്തില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഒന്നാം സ്ഥാനത്ത്. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനാണ് രണ്ടാം സ്ഥാനത്ത്. നിരന്തരം വിവാദത്തില്‍പ്പെടുന്ന ഭക്ഷ്യസിവില്‍ മന്ത്രി അനൂപ് ജേക്കബിനെ പിടികൂടിയിരിക്കുന്ന പുതിയ പ്രശ്‌നം അമിത വൈദ്യുതി ഉപയോഗത്തിന്റെ പേരില്‍. അനൂപ് ജേക്കബിന്റെ വസതിയായ നെറ്റ്‌സില്‍ 13834 യൂണിറ്റാണ് വൈദ്യുതി ഉപയോഗം. ബില്‍1,14,273 രൂപയും. പ്രതിപക്ഷ മന്ത്രി വി.എസ് അച്യുതാനന്ദന്‍ താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസില്‍ ജനുവരി ഒന്നു മുതല്‍ ജൂണ്‍ വരെയുള്ള ഉപയോഗം 13461 യൂണിറ്റാണ്. അതായത് 1,12,250 രൂപ. അതേ സമയം മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസില്‍ ആറു മാസത്തെ ഉപഭോഗം 8792 യൂണിറ്റ്, ബില്‍ തുക 84277 രൂപയും. വൈദ്യുതി ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ ഈ ദുരുപയോഗം. 



Keywords: Thiruvanathapuram, Anup Jeckob, V.S Achutanadan, Nets, Kantonment house, Chief minister Ummen chandi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad