Type Here to Get Search Results !

Bottom Ad

മദ്യനിരോധനം; അന്യസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടേക്ക് കോടികളുടെ മദ്യമൊഴുകും



അതിര്‍ത്തി ഗ്രാമങ്ങളിലും മലയോരങ്ങളിലും കൂടുതല്‍ സമാന്തര ബാറുകള്‍

കാസര്‍കോട്: (www.evisionnews.in) സമ്പൂര്‍ണ്ണ മദ്യനിരോധനം കേരളത്തില്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച്ച സംസ്ഥാനത്തെ അവശേഷിച്ച ബാറുകളും പൂട്ടുമെന്നുറപ്പായതോടെ കാസറഗോഡ് ഉള്‍പ്പെടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ കോടികളുടെ മദ്യക്കടത്ത് നടക്കും . കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തീവണ്ടി മാര്‍ഗവും മറ്റും വന്‍ തോതില്‍ വിദേഷമദ്യക്കടത്തുണ്ടാകും. മംഗലാപുരം, മാഹി, പാണത്തൂരിനടുത്തുള്ള ചെമ്പേരി എന്നിവടങ്ങളില്‍ നിന്നായിരിക്കും കൂടുതല്‍ മദ്യം കാസര്‍കോട് ജില്ലയിലേക്കെത്തുക.

കര്‍ണ്ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും മലബാറിലേക്ക് ഇപ്പോള്‍ തന്നെ അനധികൃത മദ്യക്കടത്ത് സജീവമാണ്.മാഹി, മംഗലാപ്പുരം, ചെമ്പേരി ഭാഗങ്ങളിലെ മദ്യക്കടത്തുകള്‍ക്ക് പുറമെ കണ്ണുര്‍ ബര്‍ണ്ണശ്ശേരിയിലെ മിലിറ്ററി കാന്റീനില്‍ നിന്നുളള മദ്യനിരോധനവും സജീവമാകും .മാഹിയില്‍ നിന്നും കടത്തി കൊണ്ടു വര്ുന്ന വില കുറഞ്ഞ വിദേശ മദ്യം നിലവില്‍ കാസറഗോട് ജില്ലയിലെ ഗ്രാമങ്ങലില്‍ ഏജന്റുമാര്‍ മുഖേന എത്തിച്ച് ഇരട്ടിയിലേറെ വിലയ്ക്കാണ് വില്‍പ്പന നടത്തുന്നത്. മാഹി മദ്യം ഇങ്ങനെ വില്‍പ്പന നടത്തുന്ന സമാന്തരബാറുകള്‍ ജില്ലയില്‍ നൂറു കണക്കിനുണ്ട്. 68 ബാറുകളാണ് മാഹി എന്ന ചെറുപ്രദേശത്ത് ഉള്ളത് .വിലക്കുറവുളളതിനാല്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിന്നുളള ഉപഭോക്താക്കളാണ് മാഹിയെ ആശ്രയിക്കുന്നവരില്‍ ഏറെയും . ഒരു കുപ്പി മാഹി മദ്യം കടത്തിയാല്‍ 300 രുപ വരെ ലാഭിക്കാനുമാവും . വാഹനങ്ങള്‍ക്കു പുറമെ കടല്‍ മാര്‍ഗം ബോട്ടുകളിലും മറ്റും മാഹി മദ്യം കടത്തുന്നുണ്ട് .കേരളത്തിലെ ബാറുകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടുന്നതോടെ മാഹിയിലേക്ക് മദ്യപരുടെ ഒഴുക്ക് കൂടും.അതിനനുസരിച്ച് കാസര്‍കോട്ടേക്കും കണ്ണൂരിലേക്കും കോഴിക്കോട്ടേക്കുമെല്ലാം മാഹിമദ്യം ഇടതടവില്ലാതെ കടത്തികൊണ്ടു പോവുകയും ചെയ്യും. മാഹി, മംഗലാപുരം, ചെമ്പേരി, എന്നിവടങ്ങളിലേക്ക് മദ്യപര്‍ ചേക്കേറും. മദ്യക്കടത്തു സജീവമാകുന്നതിനാല്‍ പൊലീസിനും എക്‌സൈസിനും പിടിപ്പതു പണിയാകും .ഡി എസ് സി സെന്ററിനോടനുബന്ധിച്ചുളള മിലിറ്ററി ക്യാമ്പില്‍ നിന്നുളള മദ്യവിതരണം കണ്ണുര്‍ ബര്‍ണ്ണശ്ശേരി മേഘലയെ ഇപ്പോള്‍ തന്നെ മിനി മാഹിയാക്കി മാറ്റിയിരിക്കുകയാണ്.റിട്ടയര്‍ ചെയ്ത സൈനികര്‍ക്ക് ക്വാട്ടയായി സൗജന്യ നിരക്കില്‍ ലഭിക്കുന്ന മദ്യത്തിന്റെ ബഹുഭൂരിഭാഗവും ബര്‍ണ്ണശ്ശേരിയില്‍ മറിച്ചു വില്‍ക്കുന്നത് പതിവാണ്. 400-500 രൂപ വിലയുള്ള മുന്തിയ ഇനം മദ്യം 100രൂപക്കും 150 രൂപക്കും മിലിറ്ററി കാന്റീനില്‍ നിന്നും ലഭിക്കുന്നു. സൈനികര്‍ മരണപ്പട്ടാല്‍ അവരുടെ വിധവകള്‍ക്ക് ക്വാട്ടയുടെ പകുതി അവകാശം ലഭിക്കുന്നത് ഇടനിലക്കാര്‍ വാങ്ങി വന്‍ ലാഭത്തിനാണ് വില്‍ക്കുന്നത് .
മദ്യനിരോധനത്തോടെ വ്യാപകമാകുന്ന അനധികൃത മദ്യക്കടത്തും മദ്യവില്‍പ്പനയും പോലീസില്‍ നിന്നും എക്‌സൈസിനും എത്രമാത്രം തടയാന്‍ സാധിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം. ഇക്കാര്യത്തില്‍ വീഴ്ച്ചസംഭവിച്ചാല്‍ മദ്യദുരന്തം തന്നെയായിരിക്കും അനന്തരഫലം.


Keywords: Madhyanirodhanam, Karnnataka, Mahi, Kasaragod, Kannur, Kozhikkode, Military camp, Illegal import, 












Post a Comment

0 Comments

Top Post Ad

Below Post Ad