കാഞ്ഞങ്ങാട്: (www.evisionnews.in) കലാലയജീവിതം തൊട്ട് വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ബേലാസ്വരത്തെ രാഘവന്റെ മകള്‍ സുമ (27) യാണ് കാമുകനായ ബന്തടുക്കയിലെ ലിജുവിനോടൊപ്പമാണ് ഒളിച്ചോടിയത്. ആഗസ്റ്റ് 16നാണ് യുവതിയെ കാണാതായത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലിസില്‍ പരാതി നല്‍കുകയും പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് യുവതി ലിജുവിനോടൊപ്പം പോയതായി വ്യക്തമായത്. പെരിയ ഐ.ടി.ഐയില്‍ പഠിക്കുന്ന കാലത്ത് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഒളിച്ചോടിയത്. കമിതാക്കള്‍ എറണാകുളത്തുണ്ടെന്നാണ് സൂചന.
Keywords: Kanhangad, Campus life, Love, Missing, opposite, family, Eranakulam
Post a Comment
0 Comments