Type Here to Get Search Results !

Bottom Ad

അഴിച്ചു പണി; ഇംഗ്ലണ്ടിലെ ഏകദിന പര്യടനത്തിനുള്ള ഡയറക്ടര്‍ രവിശാസ്ത്രി


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി രവിശാസ്ത്രിയെ നിയമിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലേക്കാണ് നിയമനം. ഭരത് അരുണിനെയും സഞ്ജയ് ബങ്കാറിനെയും അസിസ്റ്റന്റ് കോച്ചുമാരായി നിയമിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരിലാണ് അഴിച്ചുപണിയെന്നാണ് സൂചന. ഈ മാസം 25ന് ബ്രിസ്റ്റളില്‍ വച്ചാണ് ആദ്യ ഏകദിനം നടക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലേറ്റ കനത്ത പരാജയത്തെത്തുടര്‍ന്ന് പലരുടെയും തൊപ്പി തെറിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെയും കോച്ച് ഡങ്കന്‍ ഫ്‌ളച്ചറിന്റെയും രാജിക്കായി മുറവിളി ഉയര്‍ന്നിട്ടുണ്ട്. അഴിച്ചു പണിയുടെ  ആദ്യ ഘട്ടമെന്ന നിലക്കാണ് പുതിയ ഡയറക്ടറായി രവി ശാസ്ത്രിയെ തെരെഞ്ഞെടുത്തത്.


Keywords: Indian Cricket team, director, Ravi shashtri, One day serious, heavy lose, captain, coach, team management, first step
Tags

Post a Comment

0 Comments

Top Post Ad

Below Post Ad