ഇത് വരെയും പൊലിസ് അന്വേഷണത്തില്‍ പുരോഗതിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. ജിഷ്ണയുടെ മരണത്തില്‍ സമഗ്രവും വിശദവുമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളും കര്‍മ്മസിതിയും രംഗത്ത് വന്നതിന് പിറകെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഇതോടെ ജിഷ്ണയുടെ മരണം ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കട്ടെയെന്ന ധാരണയാണ് പോലിസ് തലത്തില്‍ ഉണ്ടായിരിക്കുന്നത്. ജിഷ്ണയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സാഹചര്യത്തെളിവുകള്‍ സൂചന നല്‍കുമ്പോഴും പൊലിസ് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ അന്വേഷണം നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ആഗസ്ത് 11ന് വൈകുന്നേരമാണ് ജിഷ്ണയുടെ മൃതദേഹം വീടിന്റെ അടുക്കള ഭാഗത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെങ്കില്‍ പോലും ദേഹം കത്തിയെരിയുമ്പോള്‍ മരണവെപ്രാളം കാണിക്കുകയും പ്രാണരക്ഷാര്‍ത്ഥം മുറിയിലൂടെ ഓടുകയും ചെയ്യുമെന്നിരിക്കെ അത്തരം ലക്ഷണങ്ങളൊന്നും പ്രകടമാകാതിരുന്നതാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം വര്‍ദ്ധിപ്പിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ജിഷ്ണ കേസ് നീലേശ്വരം സി.ഐ യു. പ്രേമന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നുണ്ടെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായിട്ടില്ല. ജിഷ്ണയുമായി അടുപ്പമുണ്ടായിരുന്നതായി പറപ്പെടുന്ന ലിജിന്‍ എന്ന യുവാവിനെ സംഭവസമയത്ത് തന്നെ പൊലിസ് കസ്‌റ്റെഡിയിലെടുത്തിരുന്നുവെങ്കിലും മരണവുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. ലിജിനെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വീണ്ടും ചോദ്യം ചെയ്തു. അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടുകൊണ്ട് എസ്.പി രണ്ടു ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്നാണ് വിവരം.
keywords : jishna,death,craimbranch,enquery
keywords : jishna,death,craimbranch,enquery
Post a Comment
0 Comments