കൊളംബോ: മയ്യ എന്ന പ്രിയപ്പെട്ട മഹേലയ്ക്ക് വിജയമധുരത്തോടെ ലങ്കന്‍ ടീമിന്റെ യാത്രയയപ്പ്. മുന്‍നായകന്‍ മഹേല ജയവര്‍ധനെയുടെ വിടവാങ്ങല്‍ ടെസ്റ്റില്‍ പാകിസ്താനെ 105 റണ്‍സിനാണ് ശ്രീലങ്ക തോല്‍പിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയയും ശ്രീലങ്ക 2-0 ന് സ്വന്തമാക്കി.
ജയിക്കാന്‍ 271 റണ്‍സ് മതിയായിരുന്ന പാകിസ്താന് രണ്ടാമിന്നിങ്‌സില്‍ 165 റണ്‍സ് മാത്രമേ നേടാനായുള്ളൂ. സ്‌കോര്‍ : ശ്രീലങ്ക ഒന്നാമിന്നിങ്‌സ് 320, രണ്ടാമിന്നിങ്‌സ് 282. പാകിസ്താന്‍ ഒന്നാമിന്നിങ്‌സ് 332, രണ്ടാമിന്നിങ്‌സ് 165ന് ഒമ്പത്. (www.evisionews.in)ആദ്യ ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നേടിയ ലങ്കയുടെ ഇടംകൈയന്‍ സ്പിന്നര്‍ രങ്കണ ഹെറാത്ത് തന്നെയാണ് രണ്ടാമിന്നിങ്‌സിലും പാകിസ്താന് കനത്ത നാശം വിതച്ചത് ഹെറാത്ത് അഞ്ച് വിക്കറ്റ് നേടി. 55 റണ്‍സ് നേടി പൊരുതിയ സര്‍ഫ്രാസ് അഹമ്മദിനെ വെലഗേഡരയും 17 റണ്‍സ് നേടിയ വഹാബ് റിയാസിനെ ഹെറാത്തും പുറത്താക്കി. ജുനൈദ് ഖാന്‍ ബാറ്റിങ്ങിനിറങ്ങിയില്ല. സയീദ് അജ്മല്‍ പുറത്താകാതെ നിന്നു.
ശ്രീലങ്ക കണ്ട മഹാനായ താരത്തിന്റെ അവസാന ടെസ്റ്റ് കാണാന്‍ പ്രസിഡണ്ട് മഹീന്ദ്ര രാജപക്‌സെ സ്റ്റേഡിയത്തിലെത്തിയിരുന്നു. സഹതാരങ്ങള്‍ ജയവര്‍ധനയെ തോളിലേറ്റി ഗ്രൗണ്ട് വലം വെച്ചു. പക് താരങ്ങളും കോച്ച് വഖാര്‍ യൂനിസും മഹേലയെ അഭിനന്ദിക്കാനെത്തി. നിറഞ്ഞ കരഘോഷത്തോടെ കാണികള്‍ പ്രിയതാരത്തിന്റെ യാത്രയയപ്പില്‍ പങ്കാളികളായി.
keywords : kolombo,mahela jayavarrdhana,srilanka,pakisthan,innings

Post a Comment
0 Comments