ന്യൂഡല്‍ഹി: (www.evisionnews.in) ഗ്രീന്‍ സംരഭത്തിന്റെ ഭാഗമായി പേപ്പര്‍ ഉപയോഗത്തില്‍ നിയന്ത്രണം വരുത്താനൊരുങ്ങി സാമ്പത്തിക മന്ത്രാലയം. പേപ്പര്‍ ഉപയോഗം കുറയ്ക്കാനും ഇലക്ടോണിക്ക് ആശയവിനിമയത്തെ പ്രോല്‍സാഹിപ്പിക്കാനും സാമ്പത്തിക മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടു. പേപ്പര്‍ ഉപയോഗം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. നയങ്ങള്‍, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ തുടങ്ങിയവ അതത് വകുപ്പുകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനും മന്ത്രാലയം നിര്‍ദേശം നല്‍കി. പേപ്പര്‍ ഉപയോഗം സാമ്പത്തിക ചെലവു വര്‍ദ്ധിപ്പിക്കുക മാത്രമല്ല, പേപ്പര്‍ പള്‍പ്പ് നിര്‍മ്മാണത്തിനു വേണ്ടി വെട്ടുന്ന മരങ്ങള്‍ പ്രകൃതിക്ക് ആഘാതമുണ്ടാക്കുകയും ചെയ്യുന്നു. അപേക്ഷകളും മറ്റും പേപ്പര്‍ രൂപത്തില്‍ സമര്‍പ്പിക്കുന്നതിനു പകരം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Keywords: New Delhi, Green, Paper, control ,financial ministry, Online, application

Post a Comment
0 Comments