Type Here to Get Search Results !

Bottom Ad

ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നടത്തി


കാസര്‍കോട്: ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ മാസം തോറും നടത്തുന്ന ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനവും കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോ ബൂത്തു വഴി സമാഹരിച്ച തുകയില്‍ നിന്നു മുനിസിപ്പല്‍ പരിധിയിലെ 30 ഓട്ടോ തൊഴിലാളികള്‍ക്കുള്ള ദനസഹായ വിതരണവും നടന്നു.
 കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് അധ്യക്ഷത വഹിച്ചു. ട്രാഫിക് എസ്.ഐ. വി.രമേശന്‍ സ്വാഗതം ചെയ്തു.
കാസര്‍കോട് ഡി.വൈ.എസ്.പി.  ടി.പി. രഞ്ജിത്ത്, സുകുമാരന്‍, കാസര്‍കോട് സി.ഐ. ജേക്കബ്ബ്, പ്രദീപന്‍, കുഞ്ഞിക്കൃഷ്ണന്‍, അബൂബക്കര്‍, കേശവ, പുരുഷോത്തമന്‍, മണികണ്ഠന്‍  പ്രസംഗിച്ചു. മോഹനന്‍ നന്ദി പറഞ്ഞു. ഡോ. സുള്‍ഫിക്കര്‍ അലി, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. രാമചന്ദ്രന്‍  ക്ലാസെടുത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad