കാസര്‍കോട് (www.evisionnews.in): സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്ന കാസര്‍കോട് ജില്ലയില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്കുളള കുത്തിവെപ്പ് 21മുതല്‍ 26 വരെ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കും. കാഞ്ഞങ്ങാട്, നീലേശ്വരം മേഖലകളിലെ ഹാജിമാര്‍ക്ക് 21ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മഞ്ചേശ്വരം മേഖലയിലുളളവര്‍ക്ക് 23ന് മംഗല്‍പ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും കാസര്‍കോട് ,ഉദുമ മേഖലയിലുളളവര്‍ക്ക് 28ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും തൃക്കരിപ്പൂര്‍ മേഖലയിലുളളവര്‍ക്ക് 26ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും കുത്തിവെപ്പ് നല്‍കും.
ഹാജിമാര്‍ ട്രെയിനര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആശുപത്രികളില്‍ രാവിലെ 9മണിക്ക് തന്നെ ഹാജരാകണം.നിശ്ചിത കേന്ദ്രത്തില്‍ ഹാജരാകാത്തവര്‍ക്ക് പിന്നീട് കുത്തിവെപ്പിന് അവസരമുണ്ടാകില്ല. കുത്തിവെപ്പിന് വരുമ്പോള്‍ ഹാജിമാര്‍ ഹാറ്റ് കാര്‍ഡ്, പാസ്‌പോര്‍ട്ട് കോപ്പി, കവര്‍നമ്പര്‍, ചികിത്സ നേടിക്കൊണ്ടിരിക്കുന്നവര്‍ മെഡിക്കല്‍ രേഖകള്‍ എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങള്‍ ഹജ്ജ് ട്രയിനര്‍മാര്‍ നല്‍കുന്നതാണ്. കാസര്‍കോട് മേഖലയിലുളളവര്‍ 9446640644, 9446111188, 9447731334, 8547222388 നമ്പറുകളിലും മഞ്ചേശ്വരം മേഖലയിലുളളവര്‍ 9446411353 നമ്പറിലും കാഞ്ഞങ്ങാട് മേഖലയിലുളളവര്‍ 9846688088, 9605035135 നമ്പറുകളിലും തൃക്കരിപ്പൂര്‍ മേഖലയിലുളളവര്‍ 9447450102 9495082863 നമ്പറിലും ബന്ധപ്പെടാം.
Keywords: Kerala, Kasaragod, Hajj Committee, Mangalpady, Kuthiveppu, Hospital, Kanhangad, Uduma, Nileshwer, Passport, Trainers.

Post a Comment
0 Comments