കാഞ്ഞങ്ങാട്: സ്വകാര്യ ബസ് യാത്രക്കിടയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ നാലുപേരെ ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച കേസില്‍ കസ്റ്റഡി വിചാരണ നടത്താന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
കേസില്‍ പ്രതിയായ ചിത്താരിക്കാല്‍ പൂക്കോട് സ്വദേശി സോളമന്‍ തങ്കച്ചന്‍ ജാമ്യംപോലും ലഭിക്കാതെ 105 ദിവസത്തോളമായി ഹൊസ്ദുര്‍ഗ് സബ്ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് കസ്റ്റഡി വിചാരണക്ക് ജില്ലാ കോടതി ഉത്തരവിട്ടത്.
2014 മെയ് 3ന് കാഞ്ഞങ്ങാട് ചെറുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന കമ്പല്ലൂരിലെ ജിതിന്‍, ഒന്നരവയസുള്ള നിരഞ്ജന എന്നിവര്‍ക്കും മറ്റു രണ്ടു യാത്രക്കാര്‍ക്കുമാണ് ആസിഡാക്രണത്തില്‍ ഗുരതരമായി പരിക്കേറ്റത്.
സ്ത്രീകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ വിരോധം മൂലം സോളമന്‍ ജിതിന്റെ ദേഹത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. ഇതിനിടയില്‍ ജിതിന്റെ മടിയില്‍ യാത്രചെയ്യുകയായിരുന്ന നിരഞ്ജനയ്ക്കും മറ്റു രണ്ടുപേര്‍ക്കും പൊള്ളലേല്‍ക്കുകയാണുണ്ടായത്. ജിതിന്റെ പരാതി പ്രകാരം സോളമനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു.
ആഗസ്ത് 4നാണ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്റ് ചെയ്യുകയായിരുന്നു. വെള്ളരിക്കുണ്ട് സിഐ എം.കെ സുരേഷ് കുമാറിന്റെ നേതൃത്തിലുള്ള പൊലീസ് സംഘം അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് കോടതി കുറ്റപത്രം സമര്‍പ്പിക്കുകയും കേസില്‍ വിചാരണ നടപടികള്‍ക്കായി ജില്ലാ കോടതിക്ക് കൈമാറുകയായിരുന്നു.
Post a Comment
0 Comments