കാഞ്ഞങ്ങാട്: (www.evisionnews.in) ആഗസ്റ്റ് 15ന് കാഞ്ഞങ്ങാട് നഗരത്തിലുണ്ടായ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ടി.ബി റോഡിലെ പള്ളിവളപ്പില്‍ അബ്ദുറഹ്മാന്‍ (37)നെയാണ് ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 15ന് രാത്രി 7.30ന് പുതിയകോട്ടയില്‍ വെച്ച് കുശാല്‍ നഗറിലെ ടി.മനീഷിനെ സോഡാക്കുപ്പി കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാ്ണ് അബ്ദുറഹ്മാനെതിരായ കേസ്. മനീഷ് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: August, Kanhangad, Town, Young man, Police, Arrest, Hosdurg, T.P Sumesh, Puthiya Kotta, Kushal nagar
Post a Comment
0 Comments