Type Here to Get Search Results !

Bottom Ad

ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കേന്ദ്രീകൃത പ്രവേശനപ്പരീക്ഷ നടന്നു





തളങ്കര: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി കേന്ദ്രീകൃത പ്രവേശനപ്പരീക്ഷ കാറ്റ് (കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്) ജില്ലയിലെ ദാറുല്‍ ഹുദാ അഫ്‌ലിയേറ്റഡ് കോളജുകളായ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി, ക്യാമ്പസുകളില്‍ നടന്നു.

ചെമ്മാട് വാഴ്‌സിറ്റി ക്യാമ്പസടക്കം സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ നടന്ന പ്രവേശനപ്പരീക്ഷയില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലയില്‍ രണ്ട് കേന്ദ്രങ്ങളിലായി അഞ്ചൂറോളം വിദ്യാര്‍ത്ഥികള്‍ പ്രവേശനപരീക്ഷക്കെത്തി. മാലിക് ദീനാറില്‍ നൗഫല്‍ ഹുദവിയും ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ സയ്യിദ് ശെഫീഖ് തങ്ങള്‍ വേങ്ങരയും അഭിമുഖപ്പരീക്ഷയും എഴുത്തുപ്പരീക്ഷയും നിയന്ത്രിച്ചു.




മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി ക്യാമ്പസുകളില്‍ നടന്ന എഴുത്തു പരീക്ഷയില്‍ നിന്ന്‌

Key words: Darul Huda Islamic University, CAT common admission test, Malik Deenar Islamic Academy, Thalangara, Malabar Islamic Complex Chattanchal 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad