Type Here to Get Search Results !

Bottom Ad

കാന്‍സര്‍: കാരണങ്ങളും പ്രതിവിധികളും


ഡോക്ടര്‍ മാത്തുക്കുട്ടി നമ്മുടെ നാടിനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന കാന്‍സര്‍ രോഗത്തിന്റെ കാരണങ്ങളേയും പ്രതിരോധ മാര്‍ഗങ്ങളേയുംകുറിച്ച്‌ വായനക്കാരുമായി പങ്കുവെക്കുന്നു...

അന്നവിചാരം മുന്ന വിചാരം.
പിന്നെ വിചാരം ദൈവ വിചാരം
(www.evisionnews.in)നമ്മുടെ പൂര്‍വികര്‍ ഇതു പോലൊരു പഴഞ്ചൊല്ല്‌ സൃഷ്ടിച്ചതിന്‌ പിറകില്‍ അടങ്ങാത്ത വിശപ്പിന്റെ വിളിയുണ്ട്‌. ദൈവീക കാര്യങ്ങളില്‍ നാമെല്ലാവരും വളരെ കൃത്യനിഷ്‌ഠയുളളവരാണ്‌. ഈ പുണ്യറമളാന്‍ മാസത്തില്‍ നോമ്പും നോമ്പ്‌ തുറയും പ്രാര്‍ത്ഥനകളും ദാനകര്‍മ്മങ്ങളും ഇഫ്‌ത്താര്‍ സംഗമങ്ങളും അതിന്റെ വിശുദ്ധിയോടെ നിര്‍വഹിക്കപ്പെടുന്നു. നമ്മളറിയാതെ തന്നെ രോഗങ്ങളെ നമ്മളില്‍ നിന്ന്‌ അകലേക്ക്‌ അകറ്റാനും റമളാന്‍ മാസത്തെ വ്രതം കൊണ്ട്‌ സാധിക്കുന്നു. കാരക്ക കൊണ്ട്‌ വ്രതം അനുഷ്‌ഠിക്കണം എന്ന്‌ മതം പറയുമ്പോള്‍ തന്നെ അതിനു പിന്നിലെ ശാസ്‌ത്ര സത്യത്തെക്കുറിച്ചു കൂടി നാം തിരിച്ചറിയേണ്ടതുണ്ട്‌. മനുഷ്യ ജീവിതത്തില്‍ ഒരു ഡോക്ട്‌ടര്‍ക്കു തുല്യമായ സേവനം നല്‍കാന്‍ ഈ കുഞ്ഞു കാരക്കകള്‍ക്കും ഈന്തപ്പഴത്തിനുമാകുന്നു. സ്ഥിരമായി ഈന്തപ്പഴം നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചെറു രോഗങ്ങള്‍ തുടങ്ങി കാന്‍സര്‍ പോലുളള വലിയ രോഗങ്ങള്‍ക്കും വരെ അത്‌ പ്രതിവിധിയാകുന്നു.

എല്ലാ രാജ്യത്തിന്റേയും ഏറ്റവും വലിയ ലക്ഷ്യം ആരോഗ്യമുളള ജനതയാണ്‌. ഇന്ത്യ പോലൊരു രാജ്യം ഇന്ന്‌ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നതും ഈ ഒരു കാര്യത്തില്‍ തന്നെയാണ്‌. കാന്‍സര്‍ രോഗികളുടെ ആധിക്യം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്‌. ഇടത്തരം കുടുംബത്തിലേക്ക്‌ ഈ രോഗം കടന്നു വരുമ്പോള്‍ വ്യക്തി മാത്രമല്ല ആ കുടുംബവും പൂര്‍ണമായും ദുരിതാവസ്ഥയിലേക്ക്‌ വീണു പോവുകയാണ്‌. പണം കൊണ്ടോ സാന്ത്വനം കൊണ്ടോ രോഗി ആരോഗ്യത്തിലേക്കു തിരിച്ചു വരുന്നില്ല. ഇവിടെയാണ്‌ രോഗം വരാതെ സൂക്ഷിക്കുന്നതിന്റെ പ്രസക്തി. ജനതയുടെ ജീവിത രീതികളില്‍ വന്ന മാറ്റം തന്നെയാണ്‌ ഈ കടുത്ത രോഗത്തിന്റെ ആധിക്യത്തിനു കാരണം. (www.evisionnews.in)

നമ്മുടെ ഭക്ഷണ രീതികളിലും ജീവിത കാഴ്‌ച്ചപ്പാടുകളിലും മാറ്റം വരേണ്ടതുണ്ട്‌. വറുത്തതും പൊരിച്ചതുമായ വിഭവങ്ങളാണ്‌ ഇന്ന്‌ നമ്മുടെ തീന്‍ മേശകളില്‍ ഏറ്റവും കൂടുതലായി കാണുക. ഭക്ഷണത്തിനു ഹോട്ടലുകളെ മാത്രം സമീപിക്കുന്നവരും കൂടി വരികയാണ്‌. ശരീരം കൂടുതലായി ആവശ്യപ്പെടുന്ന നാരടങ്ങിയ ഭക്ഷണങ്ങളെ നാം മറന്നു പോകുന്നു. ദീര്‍ഘനാള്‍ ടിന്നിലടച്ച പാനീയങ്ങള്‍, കേടാകാതിരിക്കാന്‍ രാസ വസ്‌തുക്കളും കൃത്രിമ നിറങ്ങളും ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഫാസ്റ്റ്‌ ഫുഡ്‌ ബേക്കറി സാധനങ്ങള്‍, ഉപ്പ്‌ ചേര്‍ത്തു ഉണക്കിയ വസ്‌തുക്കള്‍, കീടനാശിനി ചേര്‍ത്ത പച്ചക്കറി-പഴ-ധാന്യവര്‍ഗങ്ങള്‍, ഒരേ എണ്ണയില്‍ തന്നെ നിരന്തരം വറുത്തെടുക്കുന്നതായ എണ്ണപ്പലഹാരങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ അമിതമായി കടന്നു വരുന്നതും ശാരീരികമായ അദ്ധ്വാനമില്ലായ്‌മ, അമിത മാനസിക സംഘര്‍ഷം തുടങ്ങിയവയും രോഗം വരാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

കാന്‍സറിനെ തടയാനും അകറ്റിനിര്‍ത്താനുമുളള ചില മാര്‍ഗങ്ങള്‍ നാം മനസ്സിലാക്കിയിരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, ഒരു ദിവസം ആറു ലിറ്റര്‍ മുതല്‍ എട്ടു ലിറ്റര്‍ വരെ വെളളം സ്ഥിരമായി ഉപയോഗിക്കുക, കൂടെ മോരു വെളളവും നാരങ്ങ വെളളവും കുടിക്കുന്നത്‌ ശീലമാക്കുക. ഇത്തരം പാനീയങ്ങള്‍ക്ക്‌ വയറ്റില്‍ വരാവുന്ന എല്ലാ രോഗങ്ങളേയും ഉന്മൂലനം ചെയ്യാനുളള ശക്തിയുണ്ട്‌. മാങ്ങ, കാരറ്റ്‌, പപ്പായ, മത്തങ്ങ, തക്കാളി ഇലക്കറികള്‍, പാല്‍, നാടന്‍ മുട്ട ,അണ്ടിപ്പരിപ്പ്‌, സൊയാബീന്‍ എന്നിവ ശ്വാസകോശരോഗങ്ങള്‍ക്കും വായയിലുണ്ടാകുന്ന കാന്‍സറിനും നല്ല മരുന്നുകളാണ്‌. മരുന്ന്‌ തളിക്കാത്ത തേയില, ഇലക്കറികള്‍, ഉണക്ക മുന്തിരിങ്ങ, എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. (www.evisionnews.in)

ഇതിനൊക്കെയും മുമ്പായി നാം ഓര്‍ക്കേണ്ട ഒന്നാണ്‌ മഞ്ഞള്‍. മനുഷ്യശരീരത്തില്‍ പ്രകൃതിദത്തമായ ആന്റീബയോട്ടികായി മഞ്ഞള്‍ പ്രവര്‍ത്തിക്കുന്നു. വയറിലും കുടലിലുമുണ്ടാകുന്ന കാന്‍സറിന്‌ സൊയാബീന്‍ വളരെ ഗുണം ചെയ്യും. ദിവസം ഒരു നേരം മാത്രം ഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തുക, പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയവ പരമാവധി ശ്രദ്ധിക്കുക. പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനു മുമ്പ്‌ മഞ്ഞളും ഉപ്പും ചേര്‍ത്ത വെളളത്തില്‍ കുതിര്‍ത്തു വെക്കുന്നത്‌ രാസവസ്‌തുക്കള്‍ ശരീരത്തില്‍ കടന്ന്‌ സൃഷ്ടിക്കാവുന്ന രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ സാഹായകമാകും. 

ഇന്നുളള മിക്ക രോഗങ്ങളും നാം ക്ഷണിച്ചു വരുത്തുന്ന രോഗങ്ങളാണ്‌്‌. തെറ്റിയ ജീവിത ശൈലികളും രീതികളും കാന്‍സര്‍ പോലുളള രോഗങ്ങള്‍ നമ്മളിലേക്ക്‌ കടന്നുവരാന്‍ നാം തന്നെ കാരണമാകുന്നു. ശ്രദ്ധിക്കേണ്ടതു നമ്മള്‍ തന്നെയാണ്‌. ഇതു വ്യക്തികളെ മാത്രമല്ല വിഴുങ്ങികളയുക. രോഗിക്കു ചുറ്റുമുളളവരും നീറിനീറി രോഗികളായി മാറുന്നു. ആരോഗ്യമുളള ജീവിതം ആരോഗ്യമുളള ഭാവിയെ പടുത്തുയര്‍ത്തും. (www.evisionnews.in)

Post a Comment

0 Comments

Top Post Ad

Below Post Ad