Type Here to Get Search Results !

Bottom Ad

ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം തേടി വിശ്വാസികള്‍

കാസര്‍കോട്:(www.evisionnews.in) വിശുദ്ധ റംസാനിന്റെ ഇരുപത്തിയേഴാം രാവില്‍ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രാര്‍ത്ഥന പുണ്യം തേടി ആയിരങ്ങള്‍. 
കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളും ദിക്‌റ് സ്വലാത്തുകളുമായി ഒരു രാത്രി മുഴുവന്‍ പാപമോചനത്തിനിരുന്ന് വിശ്വാസികള്‍ ആത്മീയ നിര്‍വൃതി അടയുന്ന ചടങ്ങിനാണ് ഇരുപത്തിയേഴാം രാവ് സാക്ഷിയാകുന്നത്.
വിശ്വാസിയുടെ മനസ്സ് ഉരുകിയുള്ള പ്രാര്‍ത്ഥന നാഥന്‍ സ്വീകരിക്കുന്ന ഒരുപാട് സമയങ്ങള്‍ ദൃശ്യമാകുന്ന രാത്രികളാണ് അവസാന പത്തിലെ ഒറ്റയിട്ട രാവുകള്‍. ഇത്തവണ 27-ാം രാവിന് ഒരു സവിശേഷത കൂടി ഉണ്ട്. അവസാനത്തെ വെള്ളിയാഴ്ച രാവും ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നിറഞ്ഞതാകും. നരകമുക്തിയും സ്വര്‍ഗീയ സൗഭാഗ്യവും കരഗതമാക്കുന്ന അവസാന പത്തില്‍ ആയിരം മാസങ്ങളുടെ ശ്രേഷ്ഠത കല്‍പ്പിക്കുന്നതാണ് ലൈലത്തുല്‍ ഖ്ദ്‌റിന്റെ മഹത്വം.
ഇന്ന് അസ്തമയ സമയം തന്നെ പള്ളികളിലേക്ക് എത്താനുള്ള തത്രപ്പാടിലാണ് വിശ്വാസി സമൂഹം. സമൂഹ നോമ്പ തുറ, തറാവീഹ്-വിത്‌റ് നിസ്‌കാരം, സ്വലാത്ത് മജ്‌ലിസ്, തൗബാസംഗമം, കൂട്ടുപ്രാര്‍ത്ഥന എന്നിവ ലൈലത്തുല്‍ ഖദ്‌റിനെ വരവേല്‍ക്കുന്ന ഇരുപത്തിയേഴാം രാവില്‍ നടക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad