Wednesday, 26 April 2023

ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിയുടെ മരണം; സംഭവിച്ചത് 'കെമിക്കല്‍ ബ്ലാസ്റ്റ്'


പട്ടിപ്പറമ്പ്: തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ നടന്നത് രാസ സ്‌ഫോടനമെന്ന് നിഗമനം (കെമിക്കല്‍ ബ്ലാസ്റ്റ്) . ഫോറന്‍സിക് പരിശോധയിലാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. അമിതമായ ഉപയോഗത്തെ തുടര്‍ന്ന് ഫോണിന്റെ ബാറ്ററി ചൂടായി അതിനുള്ളിലുള്ള രാസവസ്തുക്കള്‍ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്തുവീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.

തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യശ്രീ. അമിത ഉപയോഗത്തെ തുടര്‍ന്ന് ഫോണിന്റെ ബാറ്ററി ചൂടായതോടെ ബാറ്ററിയിലെ ലിഥിയം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്ക് രാസമാറ്റം സംഭവിച്ച് പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഡിസ്‌പ്ലെയുടെ വിടവുകളിലൂടെ കുട്ടിയുടെ മുഖത്തേയ്ക്ക് വെടിയുണ്ട കണക്കെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. അതുകൊണ്ട് തന്നെ പ്രത്യക്ഷത്തില്‍ ഫോണിന് കാര്യമായ കേടുപാടുകളില്ല. പൊട്ടിത്തെറിയില്‍ ആദിത്യ ശ്രീയുടെ മുഖവും,ഫോണ്‍ ഉപയോഗിച്ചിരുന്ന കൈ വിരലുകളും തകര്‍ന്നു.

Related Posts

ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരിയുടെ മരണം; സംഭവിച്ചത് 'കെമിക്കല്‍ ബ്ലാസ്റ്റ്'
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.