Friday, 21 April 2023

എഐ ക്യാമറ നിരീക്ഷണം: ഒരു ദിവസം കൊണ്ട് നിയമലംഘനം കുറഞ്ഞു, തിങ്കളാഴ്ച മുതല്‍ നോട്ടീസ്


തിരുവനന്തപുരം: എഐ ക്യാമറ നിരീക്ഷണം വന്നതോടെ നിയമലംഘനം കുറഞ്ഞുവെന്ന് കണക്കുകള്‍. ഇന്നലെയാണ് എഐ ക്യാമറകള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഗതാഗത നിയമലംഘനത്തിന് ഐഎ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവര്‍ക്കുള്ള നോട്ടീസ് തിങ്കളാഴ്ച മുതല്‍ അയച്ച് തുടങ്ങും. 

പിഴക്ക് പകരം ഒരു മാസം ബോധവത്ക്കരണം നടത്താനാണ് തീരുമാനം. നിയമലംഘകര്‍ക്ക് അടുത്ത മാസം 19 വരെ മുന്നറിയിപ്പ് നോട്ടീസാണ് അയക്കുന്നത്. മെയ് 20 മുതല്‍ പിഴയീടാക്കും. ബോധവത്ക്കരണം നല്‍കാതെ പിഴയീടാക്കുന്നവെന്ന പരാതിയെ തുടര്‍ന്നാണ് ഒരു മാസം കഴിഞ്ഞ് പിഴയീടാക്കാന്‍ തീരുമാനിച്ചത്.

ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ഒരു മാസം 95,000 പേര്‍ പ്രതിദിനം നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയിരുന്നു. വലിയ പിഴ വരുന്നുവെന്ന പ്രചാരണത്തോടെ ആയിരുന്നു എഐ ക്യാമറകള്‍ ഉദ്ഘാടനം ചെയ്തത്. അതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നിയമലംഘകരുടെ എണ്ണം കുറഞ്ഞു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Posts

എഐ ക്യാമറ നിരീക്ഷണം: ഒരു ദിവസം കൊണ്ട് നിയമലംഘനം കുറഞ്ഞു, തിങ്കളാഴ്ച മുതല്‍ നോട്ടീസ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.