Type Here to Get Search Results !

Bottom Ad

ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി'; 12കാരന്റെ മരണത്തില്‍ ദുരൂഹത, പിതൃസഹോദരി അറസ്റ്റില്‍



കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹത. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഹസന്‍ റിഫായി (12)യുടെ മരണമാണ് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പിതൃസഹോദരിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് 12കാരന്‍ ഐസ്‌ക്രീം കഴിച്ചത്. ഇതിനു പിന്നാലെ ശക്തമായ ഛര്‍ദിയെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫേറ്റ് എന്ന രാസവസ്തു കുട്ടിയുടെ ശരീരത്തില്‍ കടന്നതായി കണ്ടെത്തി. ഇത് ഐസ്‌ക്രീമിലൂടെ അകത്തെത്തിയതെന്നായിരുന്നു നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഐസ്‌ക്രീം വാങ്ങിയ കടയില്‍ പരിശോധന നടത്തിയിരുന്നു.

സംഭവം കൊലപാതകമാണെന്ന് സംശയമുയര്‍ന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. തുടര്‍ന്ന് ബന്ധുക്കളെ ചോദ്യംചെയ്തതില്‍നിന്നാണ് ഭര്‍തൃസഹോദരിയെ അറസ്റ്റ് ചെയ്തത്. ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തിയ ശേഷമാണ് കുട്ടിക്കു നല്‍കിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മാതാവിനെ ലക്ഷ്യമിട്ടായിരുന്നു ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍, സംഭവസമയത്ത് മാതാവും സഹോദരങ്ങളും വീടിനു പുറത്തായതിനാല്‍ ഇവര്‍ രക്ഷപ്പെട്ടു. കൊലയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കുട്ടിയുടെ മാതാവുമായി ഇവര്‍ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad