Monday, 20 February 2023

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍


പ്രിട്ടോറിയ: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം. അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. ഇന്നു വിജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ പ്രവേശിക്കാനാകും. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മത്സരം. അതേസമയം ഇന്ന് പരാജയപ്പെട്ടാല്‍ നാളെ നടക്കുന്ന പാകിസ്ഥാന്‍- ഇംഗ്ലണ്ട് മത്സരഫലമാകും ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. നിലവില്‍ ആറ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഗ്രൂപ്പില്‍ ഒന്നാമത്. മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് സെമി ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് പോയിന്റ് മാത്രമുള്ള പാകിസ്ഥാന്‍ കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട് മൂന്ന് റണ്ണിന് തോറ്റു. ഇംഗ്ലണ്ടിനെതിരായ മത്സരം പാകിസ്ഥാന്‍ വിജയിച്ചാല്‍ പാകിസ്ഥാനും നാലു പോയിന്റാകും.

Related Posts

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.