തിരുവനന്തപുരം: നികുതി, വെള്ളക്കരം വര്‍ധനയില്‍ നട്ടംതിരിയുന്ന ജനങ്ങളുടെ തലക്കടിച്ച് വൈദ്യുതി ബോര്‍ഡും. അടുത്ത നാലുവര്‍ഷവും നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെ. വാണിജ്യ- വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടപ്പായ നിരക്ക് വര്‍ധനയിലും പ്രഹരം വീടുകള്‍ക്കായിരുന്നു. കമീഷന്‍ അംഗീകരിച്ചാല്‍ ഏപ്രിലില്‍ പുതിയ നിരക്ക് നിലവില്‍ വരും.
ബോര്‍ഡിന്റെ അപേക്ഷയില്‍ കാര്യമായ വര്‍ധന വരുന്നത് വീട്ടുവൈദ്യുതിക്കാണ്. വരുമാന വര്‍ധനക്കുള്ള സാധ്യതയായി ഫിക്‌സഡ് ചാര്‍ജിനെ ഉപയോഗപ്പെടുത്തുകയാണ് ബോര്‍ഡ്. എല്ലാ വര്‍ഷവും ഫിക്‌സഡ് ചാര്‍ജ് വര്‍ധിപ്പിക്കാനാണ് ശ്രമം. നിരക്ക് വര്‍ധനക്ക് മുകളിലാണ് ഇതും വരുക. അടുത്ത നാലു വര്‍ഷത്തേക്ക് നിരക്ക് വര്‍ധനയിലൂടെ ഈടാക്കി നല്‍കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ട 2381 കോടി രൂപയില്‍ 1606 കോടിയും വീട്ടുവൈദ്യുതിക്കാണ് ചുമത്തുന്നത്. വാണിജ്യ ഉപഭോക്താക്കള്‍ക്ക് 412 കോടി വര്‍ധന വരും. വ്യവസായങ്ങള്‍ക്ക് നാമമാത്ര വര്‍ധനയാണ് ശിപാര്‍ശ. പല വിഭാഗങ്ങളും ഇളവും നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം (202324) മാത്രം 1044.42 കോടിയുടെ വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതില്‍ 637.29 കോടി രൂപയും വീടുകളില്‍നിന്നാണ്. 395.42 കോടി രൂപ നിരക്ക് വര്‍ധനയിലൂടെയും 241.87 കോടി രൂപ ഫിക്‌സഡ് ചാര്‍ജ് വര്‍ധനയിലൂടെയും. അതേസമയം, വാണിജ്യ ഉപഭോക്താക്കള്‍ക്ക് 223 കോടിയുടെയും വ്യവസായങ്ങള്‍ക്ക് 184.13 കോടിയുടെയും വര്‍ധന മാത്രമേയുള്ളൂ. വ്യവസായത്തിലെ എച്ച്.ടി ഒന്ന് ബി വിഭാഗത്തില്‍ 0.43 കോടി കുറച്ചുകൊടുക്കുകും ചെയ്തു. വീട്ടുവൈദ്യുതിക്ക് ഫിക്‌സഡ് ചാര്‍ജില്‍ വരുത്തുന്ന വര്‍ധന പ്രതിമാസ വൈദ്യുതി നിരക്കില്‍ കാര്യമായി പ്രതിഫലിക്കും.
Post a Comment
0 Comments