കോഴിക്കോട്: കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. പരപ്പില്‍ എം.എം.എച്ച് സ്‌കൂള്‍ വിദ്യാര്‍ഥി പയ്യാനക്കല്‍ പടന്നവളപ്പ് മുഹമ്മദ് റിസ്വാന്‍ (12) ആണ് മരിച്ചത്. വീടിന്റെ മുകള്‍ നിലയില്‍ കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയത്. ഭക്ഷണം കഴിക്കാന്‍ വേണ്ടി സഹോദരന്‍ മുകള്‍ നിലയില്‍ കയറിയപ്പോഴാണ് റിസ്വാന്റെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; 12കാരന് ദാരുണാന്ത്യം
4/
5
Oleh
evisionnews