Type Here to Get Search Results !

Bottom Ad

ഇന്ധന സെസ് താങ്ങാനാവില്ല; സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍


കൊച്ചി: ബജറ്റിലെ രണ്ടു രൂപ ഇന്ധന സെസ് വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍. മാര്‍ച്ച് 31ന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമരം ആരംഭിക്കുമെന്നും ബസുടമകളുടെ സംഘടന വ്യക്തമാക്കി.

നിലവില്‍ വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷന്‍ ആവശ്യം. റോഡ് നികുതി അടക്കാതെ ബസ് സര്‍വീസ് നിര്‍ത്തി വയ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഈമാസം 28ന് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണയും പ്രതിഷേധ പ്രകടനവും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പററ്റേഴ്സ്ഫെ ഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad