തിരുവനന്തപുരം: യു.ഡി.എഫിന് ലീഗ് എല്‍.ഡി.എഫിലേക്ക് വരുമോയെന്ന ഭയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷതയ്ക്ക് കരുത്തു പകരുന്ന നിലപാട് വരുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലീഗ് ചില നിലപാടുകളെടുത്തു. ആ നിലപാടുകള്‍ സ്വാഗതാര്‍ഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അതിന് മറ്റു വ്യാഖ്യാനങ്ങള്‍ നല്‍കുന്നതാണ് പ്രശ്‌നം. ഓരോന്ന് വരുമ്പോള്‍ ശങ്കയാണ്. തപസിനെ കുറിച്ച് ഇന്ദ്രന്‍ ചിന്തിച്ചത് പോലെ. ആര് തപസിരുന്നാലും ഇന്ദ്ര വധത്തിന് വേണ്ടിയാണെന്ന് അദ്ദേഹം സംശയിച്ചിരുന്നുവെന്നാണ് പഴയ കഥ. എന്തെങ്കിലും പറഞ്ഞാല്‍ തകരാറായി പോയോ എന്ന ബേജാറോടെ ചിന്തിക്കുന്ന അവസ്ഥ വരുന്നു. അതിന്റെ ആവശ്യമില്ല. ഒരു നിലപാട് വ്യക്തമാക്കിയെന്നെയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോവിന്ദന്റെ പരാമര്‍ശത്തിന് മറ്റു വ്യാഖ്യാനങ്ങള്‍ വേണ്ട; യു.ഡി.എഫിന് ലീഗ് എല്‍.ഡി.എഫിലേക്ക് പോകുമോ എന്ന് ഭയം: പിണറായി വിജയന്‍
4/
5
Oleh
evisionnews