മംഗളൂരു: ക്രിസ്മസ് പ്രമാണിച്ച് മുംബൈക്കും കന്യാകുമാരിക്കുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിപ്പ്. ട്രെയിന്‍ നമ്പര്‍ 01461 സൂപ്പര്‍ഫാസ്റ്റ് ഡിസംബര്‍ 22ന് വൈകിട്ട് 3.30 മണിക്ക് മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് പുറപ്പെടും. 23ന്‍ (വെള്ളി) രാത്രി 11.20ന് കന്യാകുമാരിയിലെത്തും. എത്തിച്ചേരുന്ന സമയം: മംഗളൂരു ജംഗ്ഷന്‍- 08.00, കാസര്‍കോട്- 08.49, കണ്ണൂര്‍- 09.57, തലശ്ശേരി- 10.19, കോഴിക്കോട് - 11.17, തിരൂര്‍ -11.59, ഷൊര്‍ണൂര്‍ ജംഗ്ഷന്‍ - 13.00.
ട്രെയിന്‍ നമ്പര്‍ 01462 കന്യാകുമാരി- മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ഡിസംബര്‍ 24ന് (ശനി) ഉച്ചയ്ക്ക് 2.15ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടും. 25ന് രാത്രി 11 മണിക്ക് മുംബൈയില്‍ എത്തിച്ചേരും. എത്തിച്ചേരുന്ന സമയം: ഷൊര്‍ണൂര്‍ ജന്‍ക്ഷന്‍- 23.20, തിരൂര്‍ -00.10 (ഞായറാഴ്ച പുലര്‍ച്ചെ), കോഴിക്കോട് - 00.37, തലശ്ശേരി- 01.33, കണ്ണൂര്‍ -02.00, കാസര്‍കോട് -03.05, മംഗളൂരു ജംഗ്ഷന്‍- 04.10.
Post a Comment
0 Comments