പുത്തൂര്‍: എ.ടി.എമ്മിലേക്കുള്ള പണവുമായി പോവുകയായിരുന്ന വാഹനം ഉപ്പിനങ്ങാടിയില്‍ ഓട്ടോയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ നെക്കിലാടി സുഭാഷ് നഗറിലെ വാസു പൂജാരി (54) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഉപ്പിനങ്ങാടി നെക്കിലാടി വില്ലേജിലെ ബൊള്ളാരുവിലാണ് അപകടം.
അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉപ്പിനങ്ങാടി പൊലീസും പുത്തൂര്‍ ട്രാഫിക് പൊലീസും അപകടസ്ഥലത്ത് അന്വേഷണം നടത്തി കേസെടുത്തു. ഉപ്പിനങ്ങാടിയിലെ ഒരു കൂള്‍ ഡ്രിങ്ക്സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന വാസു പൂജാരി ഒരു ഇടത്തരം കുടുംബത്തില്‍ നിന്നുള്ളയാളാണ്. ഒഴിവുസമയങ്ങളില്‍ സ്വന്തമായി ഓട്ടോറിക്ഷ ഓടിച്ചിരുന്നു. സുഭാഷ് നഗറിലായിരുന്നു താമസം. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
എ.ടി.എമ്മിലേക്ക് പണവുമായി പോവുകയായിരുന്ന വാഹനം ഓട്ടോയുമായി കൂട്ടിയിടിച്ച് ഒരു മരണം
4/
5
Oleh
evisionnews