Type Here to Get Search Results !

Bottom Ad

ആറുവരിപ്പാത: വികസനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ വഴിയടക്കരുതെന്ന് എം.എസ്.എഫ്


കാസര്‍കോട്: ദേശീയ പാത വികസനം പുരോഗമിക്കുമ്പോള്‍ ജില്ലയില്‍ പലയിടത്തും വിദ്യാര്‍ഥികള്‍ക്ക് ദുരിതം സമ്മാനിക്കുകയാണെന്നും വികസനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ വഴിയടക്കരുതെന്നും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രെട്ടറി ഇര്‍ഷാദ് മൊഗ്രാലും ആവശ്യപ്പെട്ടു.

ആവശ്യമായ സര്‍വീസ് റോഡുകള്‍ പണിയുന്നതിന് മുമ്പേ തന്നെ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മിക്കുന്നതും അടിപ്പാതകള്‍ നിര്‍മിക്കാത്തതുമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കോണ്‍ക്രീറ്റ് ഭിത്തികള്‍ ഉയര്‍ന്നതു കാരണം ബസ് സ്റ്റോപ്പുകളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നില്ല. പലയിടത്തും വലിയ കോണ്‍ക്രീറ്റ് മതിലുകള്‍ അപകടമാംരീതിയില്‍ വിദ്യാര്‍ഥികള്‍ ചാടിക്കടന്നാണ് സ്‌കൂളുകളിലെത്തുന്നത്. ഒന്നോ രണ്ടോ കിലോ മീറ്ററുകള്‍ സഞ്ചരിക്കേണ്ടിടത്തു നാലും അഞ്ചും കിലോ മീറ്ററുകള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിക്കേണ്ടി വരുന്നു. പ്രസ്തുത സ്ഥലങ്ങളില്‍ എത്രയും പെട്ടന്ന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad