Type Here to Get Search Results !

Bottom Ad

ഓണം അവധിക്കെത്തിയ പ്രവാസികള്‍ക്ക് എട്ടിന്റെ പണി; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍


കോഴിക്കോട് (www.evisionnews.in): ഓണം കൂടാന്‍ കുറഞ്ഞ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളുടെ മടക്കം മുന്നില്‍ കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍. ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ കാര്യമായ വര്‍ധനവുണ്ട്. ഈമാസം 20 മുതല്‍ ടിക്കറ്റ് നിരക്ക് കുറയും. പ്രവാസി യാത്രക്കാര്‍ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറുകളിലാണ് നിരക്ക് വര്‍ധനവ് കൂടുതല്‍. ഖത്തറിലേക്കുള്ള നിരക്ക് കുറച്ചുകാലമായി ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.

കോഴിക്കോട്- ദോഹ റൂട്ടില്‍ കൊള്ള നിരക്കാണ്. ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റിന് ഇന്നു 38,000 രൂപയാണ് ഈടാക്കുന്നത്. ഈ ആഴ്ചയിലെ കുറഞ്ഞ നിരക്ക് 33,000 രൂപയാണ്. അതേസമയം ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് 9,000 രൂപയ്ക്ക് ടിക്കറ്റുണ്ട്. പ്രവാസികള്‍ ഏറെയുള്ള ജിദ്ദയിലേക്ക് ഈമാസം 14നാണ് കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റുള്ളത്. 47,000 രൂപ നല്‍കണം. 17,800 രൂപയ്ക്ക് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് ടിക്കറ്റുണ്ട്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad