കാസര്‍കോട് (www.evisionnews.in): ക്രഷര്‍ ഓണേര്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് നെല്ലിക്കുന്നിനെ കാസര്‍കോട് അലയന്‍സ് ക്ലബ് ആദരിച്ചു. കാസര്‍കോട് പ്രസ്റ്റിജ് കോംപ്ലക്‌സിലുള്ള എക്‌സസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പ്രസംഗ പരിശീലന പരിപാടിയില്‍ ക്ലബ് സെക്രട്ടറി സമിര്‍ ആമസോണിക്‌സ് പെന്നാടയണിയിച്ചു. വ്യക്തിത്വ വികസനത്തില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന അലയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ഹനീഫ് നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എസ്. റഫീഖ് അധ്യക്ഷത വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. സമീര്‍ ഔട്ട്ഫിറ്റ്, നൗഷാദ് ബായിക്കര, അന്‍വര്‍ കെ.ജി, രമേഷ് കല്‍പ്പക, അനസ് ഖലീജ്, ഷംസീര്‍ ആമസോണിക്‌സ് സംസാരിച്ചു. നൗഷാദ് എക്സ്‌സ് ക്ലാസെടുത്തു. ക്ലബ് ട്രഷറര്‍ ഹനീഫ് സ്വാഗതവും ഖലില്‍ ഷെയ്ക്ക് നന്ദിയും പറഞ്ഞു.
ഹനീഫ് നെല്ലിക്കുന്നിനെ കാസര്‍കോട് അലയന്‍സ് ക്ലബ് ആദരിച്ചു
4/
5
Oleh
evisionnews