ദേശീയം (www.evisionnews.in): രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക.
രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വേഗത്തില്‍ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. '5ജി സേവനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റര്‍മാര്‍ അതിനായി പ്രവര്‍ത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 12-നകം 5ജി സേവനങ്ങള്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതല്‍ വ്യാപിപ്പിക്കും' ടെലികോം മന്ത്രി പറഞ്ഞു.
Post a Comment
0 Comments