Type Here to Get Search Results !

Bottom Ad

ലോക കൊതുക് ദിനം: കുമ്പളയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.in): കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക കൊതുക് ദിനത്തില്‍ നടത്തിയ വിവിധ പരിപാടികള്‍ ശ്രദ്ധേയമായി. കുണ്ടങ്കാറഡുക്ക പള്ളത്തില്‍ കൊതുക് കൂത്താടി ഭോജി ഗപ്പി മത്സ്യങ്ങളെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവാകര റൈ നിക്ഷേപിക്കുകയും ആശ പൊതുജന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യ ബോധവത്കരണം നടത്തി. കുമ്പള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.സി ബാലചന്ദ്രന്‍ കൊതുക് നിര്‍മാര്‍ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ ദിവകാര, കാര്‍ത്തികേയന്‍, ജെ.എച്ച്.ഐ ആദര്‍ശ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad