കേരളം (www.evisionnews.in): സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പിന്നാലെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും രൂക്ഷവിമര്‍ശനം. പല പ്രധാന വിഷയങ്ങളിലും കാനം രാജേന്ദ്രന്‍ മൗനം പാലിക്കുന്നു. സംസ്ഥാന സെക്രട്ടറി നാവ് പണയം വെച്ചിരിക്കുകയാണ്. അത് പാടില്ലെന്നുമാണ് വിമര്‍ശനം. കുന്നിക്കോട് മണ്ഡലം കമ്മിറ്റിയില്‍ നിന്നാണ് കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സിപിഐയുടെ മുഖ്യവകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ മന്ത്രിമാരെ അവഗണിക്കുന്നുവെന്നും കുറച്ച് കാലത്തേക്ക് എങ്കിലും സിപിഐ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് സിപിഐ മന്ത്രിമാരോട് അയിത്തം: കൊല്ലം സമ്മേളനത്തില്‍ കാനത്തിനും രൂക്ഷവിമര്‍ശനം
4/
5
Oleh
evisionnews