കൊല്ലം: (www.evisionnews.in) താന്നിയില്‍ വാഹനാപകടം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.
ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാകുകയായിരുന്നു. തങ്കശേരി കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം.
Post a Comment
0 Comments