Saturday, 30 July 2022

ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന എംഎൽഎയുടെ കമ്പനിക്ക് ഇഡി നോട്ടീസ്

ബംഗാൾ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാളിലെ കല്യാണി സോൾവെക്സ് കമ്പനിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തൃണമൂൽ കോൺഗ്രസ് എംഎൽഎ കൃഷ്ണ കല്യാണിയാണ് കമ്പനിയുടെ ചെയർമാൻ. ടിവി ചാനലുകൾക്ക് നൽകിയ പരസ്യവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയത്. സസ്പെൻഷനിലായ തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ എസ്.എസ്.സി തട്ടിപ്പ് വിവാദങ്ങൾ തുടരുന്നതിനിടെയാണ് കൃഷ്ണ കല്യാണിയെ കേന്ദ്ര അന്വേഷണ ഏജൻസി വിളിപ്പിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ പാർട്ടിയിലേക്ക് കൂറുമാറുന്നതിന് മുമ്പ് കല്യാണി ബിജെപിക്കൊപ്പമായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും നിയമസഭയിൽ നിന്ന് രാജിവയ്ക്കാതെ തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറി. തൃണമൂലിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം. ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ 2002-ലാണ് കല്യാണി സോൾവെക്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിതമായത്. 2018-19, 2019-20, 2021-22 വർഷങ്ങളിൽ കൊൽക്കത്ത ടെലിവിഷൻ, റോസ് ടിവി ചാനലുകൾ വഴി നടത്തിയ പരസ്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാനലുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നാണ് ആരോപണം.

Related Posts

ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന എംഎൽഎയുടെ കമ്പനിക്ക് ഇഡി നോട്ടീസ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.