കേരളം (www.evisionnews.in): തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായിട്ട് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരുന്നു. പ്രത്യേക സംഘത്തില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവില്‍ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്.
കഴിഞ്ഞ മാസം 30നാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായത്. രാത്രി സ്‌കൂട്ടറിലെത്തിയ പ്രതി എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടക വസ്തു വലിച്ചെറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചത്.
Post a Comment
0 Comments