അന്തരിച്ച മുൻമുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ച് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. കല്യാശ്ശേരിയിലെ വസതിയിൽ എത്തിയാണ് സുരേഷ് ഗോപി ശാരദയെ കണ്ടത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 'ശ്രീ. ഇ.കെ. നായനാർ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടിൽ' എന്നാണ് ഫോട്ടോയ്ക്കൊപ്പം സുരേഷ് ഗോപി കുറിച്ചത്. മുൻപ് ഇ.കെ നായനാരെ കുറിച്ച് സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രഭാത ഭക്ഷണവും കഴിച്ച് മടങ്ങിയ അദ്ദേഹം രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തു.
ഇകെ നായനാരുടെ ഭാര്യയെ സന്ദര്‍ശിച്ച് നടൻ സുരേഷ് ഗോപി
4/
5
Oleh
evisionnews