കാസര്‍കോട് (www.evisionnews.in): ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരമായി മുസ്ലിം യൂത്ത് ലീഗ് മരതൈകള്‍ നട്ടു പിടിപ്പിക്കും. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി ജില്ലയില്‍ 8400 മരങ്ങളാണ് വെട്ടിമാറ്റിയതെന്നാണ് ഔദ്യോഗിക കണക്ക്. വെട്ടിമാറ്റിയ മരങ്ങള്‍ക്ക് പകരം മരതൈകള്‍ നട്ട് പിടിപ്പിക്കാനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ലോക പരിസ്ഥിതി ദിനമായ ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 15 വരെ 'ഹരിതം' എന്ന പേരില്‍ പച്ചപ്പ് വീണ്ടെടുക്കാനുള്ള ക്യാമ്പയിനാണ് നടത്തുന്നത്.
നിയോജക മണ്ഡലം, പഞ്ചായത്ത്- മുനിസിപ്പല്‍, ശാഖാ കമ്മിറ്റികളും ക്യാമ്പയിനിന്റെ ഭാഗമായി മരങ്ങള്‍ നടും. ക്യാമ്പയിനിന്റെ ജില്ലാതല ഉല്‍ഘാടനം ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് കോളജിയേറ്റും ഭൂതത്ത്വശാസ്ത്രജ്ഞന്‍ കൂടിയായ പ്രൊഫ ഗോപിനാഥന്‍ വൃക്ഷതൈ നട്ട് നിര്‍വ്വഹിച്ചു. പ്രസിഡണ്ട് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം യൂസുഫ് ഉളുവാര്‍, ഹാരിസ് തായല്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റൗഫ് ബായിക്കാര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി സംബന്ധിച്ചു.
Post a Comment
0 Comments