കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കെ.എസ്.ടി.പി പാതയില്‍ കൂട്ടവാഹനാപകടം. കളനാട് കട്ടക്കാല്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ശനിയാഴ്ച വൈകിട്ട് നാലര മണിയോടെയാണ് അപകടം. മൂന്നു കാറുകളും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന മേല്‍പറമ്പ് വള്ളിയോട് സ്വദേശി മുജീബിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും മാറ്റി. അപകടത്തില്‍പെട്ട രണ്ടു കാറുകളുടേയും ഓട്ടോറിക്ഷയുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടു. മേല്‍പറമ്പ് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കാസര്‍കോട് കെ.എസ്.ടി.പി പാതയില്‍ കൂട്ടവാഹനാപകടം: ഒരാള്‍ക്ക് ഗുരുതര പരിക്ക്
4/
5
Oleh
evisionnews