കേരളം (www.evisionnews.in): എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ഒന്നിലധികം ആളുകള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായി കണ്ടെത്തി. ആക്രമി ചുവന്ന സ്‌കൂട്ടറിലാണ് എത്തിയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ആക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് മറ്റൊരാളാണ്. വഴിയില്‍ വെച്ചാണ് സ്ഫോടക വസ്തു കൈമാറിയതെന്നാണ് നിഗമനം. പ്രതി ആദ്യം സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയും പിന്നീട് വീണ്ടുമെത്തി സ്ഫോടക വസ്തു എറിയുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. എകെജി സെന്റ്‌റിന് കല്ലെറിയുമെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ട ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുകയാണ്. അന്തിയൂര്‍ക്കോണം സ്വദേശിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്ന് കഴക്കൂട്ടം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Post a Comment
0 Comments