കാസര്‍കോട്: (www.evisionnews.in) ചന്ദ്രഗിരിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് തളങ്കര ബാങ്കോട്ടെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കൊമ്പനടുക്കത്തെ അഹമ്മദലിയുടെയും തളങ്കര ബാങ്കോട് കുഞ്ഞിവളപ്പ് സ്വദേശിനി സുഹറയുടേയും മകന്‍ അയ്യൂബിനെ(30)യാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പുഴയില്‍ കാണാതായത്. ഇരുചക്ര വാഹനത്തിലെത്തിയ അയ്യൂബ് പാലത്തില്‍ വാഹനം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം ശനിയാഴ്ച കണ്ടെത്തിയത്.
ചന്ദ്രഗിരിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
4/
5
Oleh
evisionnews